തിരിച്ചെത്തിയത് എഴു ലക്ഷം പ്രവാസി മലയാളികൾ
Thursday, August 13, 2020 12:23 AM IST
കൊച്ചി: കോവിഡിനെത്തുടര്‍ന്നു വിദേശരാജ്യങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമായി കേരളത്തിലെത്തിയവർ ഏഴു ലക്ഷം പിന്നിട്ടു.
ചൊവ്വാഴ്ച വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം മൂന്നു മാസത്തിനിടെ സംസ്ഥാനത്തേക്കു തിരികെയെത്തിയവര്‍ 7,05,456 പേരാണ്. 3,50,217 പേര് വിമാന മാര്‍ഗവും 2,90,292 പേര് ചെക്ക് പോസ്റ്റ് കടന്നും 63,326 പേര് ട്രെയിന്‍ മാര്‍ഗവും 1,621 പേര് കപ്പല്‍ മാര്‍ഗവും എത്തിയിട്ടുള്ളവരാണ്.