ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Friday, August 14, 2020 12:12 AM IST
തലയോലപ്പറന്പ്: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മറവൻതുരുത്ത് മണൽലേൽ കോളനിയിൽ പ്രകാശ (40)നാണ് മരിച്ചത്. ഇന്നലെ രാവിലെ11ന് മറവൻതുരുത്ത് കടായി എസ്എൻ എൽപി സ്കൂളിനു സമീപമായിരുന്നു അപകടം.
പാലാം കടവിൽ നിന്നും ചുങ്കം ഭാഗത്തേക്കു ബൈക്കിൽ പോകുന്നതിനിടയിൽ കടായി സ്കൂളിനു സമീപം റോഡിലെ വീതി കുറഞ്ഞ ഭാഗത്തു നിയന്ത്രണം വിട്ട ബൈക്ക് എതിരെ പാചക വാതക സിലിണ്ടറുകളുമായി വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ഇയാളെ തലയോലപ്പറന്പ് ഗവണ്മെന്റ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയോലപ്പറന്പ് പോലിസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. കുറച്ചു കാലമായി പ്രകാശൻ മത്സ്യ വിൽപ്പന നടത്തി വരികയായിരുന്നു. അമ്മ: ഭാഗ്യലക്ഷ്മി. ഭാര്യ:ഗിരിജ. മകൻ:കൃഷ്ണ ജിത്ത്.