ജൽ ജീവൻ മിഷൻ: പ്രായോഗിക സമീപനം വേണമെന്നു കോൺട്രാക്ടേഴ്സ് അസോസിയേഷൻ
Friday, August 14, 2020 12:14 AM IST
തിരുവനന്തപുരം: അടുത്ത നാലു വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ ഗ്രാമീണ വീടുകളിലും പൈപ്പുകളിലൂടെ കുടിവെള്ളം ലഭ്യമാക്കാനുള്ള ജൽ ജീവൻ മിഷൻ പദ്ധതിയുടെ നടത്തിപ്പിൽ പ്രായോഗിക സമീപനം സ്വീകരിക്കണമെന്നു കേരളാ ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ആവശ്യപ്പെട്ടു.പദ്ധതി ചെലവിൽ 15 ശതമാനം ഗുണഭോക്തൃ വിഹിതവും 15 ശതമാനം ഗ്രാമ പഞ്ചായത്ത് വിഹിതവുമാണ്.
പഞ്ചായത്ത്തലം മുതലുള്ള ജനപ്രതിനിധികൾ ശരിയായ ബോധവത്കരണം നടത്തിയാൽ മാത്രമേ ഗുണഭോക്തൃവിഹിതവും ഗ്രാമ പഞ്ചായത്ത് വിഹിതവും ലഭ്യമാക്കാൻ കഴിയൂ.
പ്രധാന പൈപ്പ് ലൈനിൽ നിന്നും സ്വന്തം വീട്ടിലേക്കുള്ള കണക്ഷൻ ചെലവിന്റ 15 ശതമാനം മാത്രമേ ഒരു ഗുണഭോക്താവിൽ നിന്നും ഈടാക്കാവൂ.
മൊത്തം പദ്ധതി ചെലവിന്റ 15 ശതമാനം സാധാരണ ഗുണഭോക്താവിന് താങ്ങാനാവില്ല.
ജില്ലാ തലത്തിൽ മാത്രം ടെന്‍ഡർ വിളിക്കാനുള്ള നീക്കം കാലതാമസത്തിനും പദ്ധതി ചെലവ് വൻതോതിൽ വർധിക്കുന്നതിനും കാരണമാകും.
പഞ്ചായത്ത് തലത്തിൽ ടെൻഡർ വിളിക്കുകയും വൻകിട പൈപ്പുകൾ വാട്ടർ അഥോറിറ്റി മുഖേന കരാറുകാർക്ക് നൽകുകയും വേണമെന്നു അസോസിയേഷൻ ആവശ്യപ്പെട്ടു.