കെഎസ്എഫ്ഇ ആപ്പ് കരാറിലും ക്രമക്കേട്: പി.ടി. തോമസ്
Friday, August 14, 2020 11:41 PM IST
കൊച്ചി: കെഎസ്എഫ്ഇയുടെ ബ്രാഞ്ചുകളിലെ ഇടപാടുകള്‍ സുഗമമാക്കുന്നതിനായി മൊബൈല്‍ ആപ്ലിക്കേഷനുകളും വെബ് പോര്‍ട്ടലും നിര്‍മിക്കാന്‍ ടെൻഡര്‍ നല്കിയ നടപടിക്രമങ്ങളില്‍ ക്രമക്കേട് നടന്നെന്ന് പി.ടി. തോമസ് എംഎല്‍എ. സ്റ്റാര്‍ട്ടപ്പ് കമ്പനികളെ സഹായിക്കാനെന്ന കൃത്രിമത്വം ഉപയോഗിച്ചാണ് ടെന്‍ഡര്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത്.
14 കമ്പനികള്‍ താത്പര്യ പത്രം സമര്‍പ്പിച്ചെങ്കിലും ഒന്‍പത് കമ്പനികളെ തള്ളി. വേണ്ടത്ര യോഗ്യത ഇല്ലാതിരുന്നിട്ടും അഞ്ചു കമ്പനികളെ ഉള്‍പ്പെടുത്തി ടെണ്ടര്‍ വിളിച്ചു. ടെൻഡര്‍ നടപടിയില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പോലും പാലിക്കാതെ എഐ വെയര്‍ ആന്‍ഡ് കണ്‍സോഷ്യത്തിനു വ്യവസ്ഥകള്‍ പാലിക്കാതെ കരാര്‍ നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.