മതഗ്രന്ഥങ്ങളെ മറയാക്കി രക്ഷപ്പെടാന്‍ ജലീല്‍ ശ്രമിക്കുന്നു: കെ. മുരളീധരന് എംപി
Saturday, August 15, 2020 12:35 AM IST
കോഴിക്കോട്: സ്വര്‍ണക്കടത്തുകേസില്‍ മതഗ്രന്ഥങ്ങളെ മറയാക്കി രക്ഷപ്പെടാനാണു മന്ത്രി കെ.ടി. ജലീല്‍ ശ്രമിക്കുന്നതെന്നു കെ. മുരളീധരന് എംപി. ജലീലിനെ പുറത്താക്കി രക്ഷപ്പെടാനാണു മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചും അന്വേഷിക്കണം. എന്‍ഐഎയ്ക്കു പകരം സിബിഐ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കും പുറത്തുകൊണ്ടുവരാന്‍ സാധിക്കു മെന്ന് അദ്ദേഹം പറഞ്ഞു.