പന്പയിലെ മണലെടുപ്പ്: വിജിലൻസ് അന്വേഷണം വേണ്ടെന്നു സർക്കാർ
Saturday, August 15, 2020 12:35 AM IST
തിരുവനന്തപുരം: പന്പ-ത്രിവേണിയിലെ മണലെടുപ്പിൽ വിജിലൻസ് അന്വേഷണം വേണ്ടെന്നു സർക്കാർ തീരുമാനം. 2018 ലെ പ്രളയത്തെത്തുടർന്നു പന്പ-ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്ന നടപടി ദുരന്ത നിവാരണ നിയമപ്രകാരമുള്ളതാണ്.
അതിനാൽ മണൽ നീക്കം ചെയ്തു കൊണ്ടു പോകുന്നതിനു കേരള ക്ലെയ്സ് ആൻഡ് സെറാമിക് പ്രോഡക്ട്സ് ലിമിറ്റഡിന് അനുമതി നൽകിയ പത്തനംതിട്ട ജില്ല കളക്ടറുടെ നടപടിയിൽ അഴിമതിയില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.കളക്ടറുടെ നടപടിയിൽ അഴിമതിയുണ്ടെന്നും അതിനാൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാതി നൽകിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് നടപടി നിയമപ്രകാരമാണെന്നും വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നുമുള്ള സർക്കാർ ഉത്തരവ്.