കേരളത്തിൽനിന്ന് ആറുപേർക്കു പോലീസ് മെഡൽ
Saturday, August 15, 2020 12:35 AM IST
തിരുവനന്തപുരം: െ സ്തുത്യർഹസേവനത്തിനുള്ള ഇക്കൊല്ലത്തെ രാഷ്ട്രപതി യുടെ പോലീസ് മെഡലിന് കേരള പോ ലീസിലെ ആറ് ഉദ്യോഗസ്ഥർ അർഹരായി.
തിരുവനന്തപുരത്ത് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമൻഡാന്റ് എം. രാജൻ, കണ്ണൂർ വിജിലൻസിൽനിന്നു വിരമിച്ച ഡിവൈ എസ് പി .വി. മധുസൂദനൻ, കൊല്ലം വിജിലൻസിലെ എസ്ഐ ജി. ഹരിഹരൻ, തിരുവനന്തപുരം റൂറൽ നാരുവാമൂട് സ്റ്റേഷനിലെ എഎസ്ഐ ആർ.വി. ബൈജു, തൃശൂർ ക്രൈംബ്രാഞ്ചിലെ എഎസ്ഐ കെ. സൂരജ്, മലപ്പുറം വിജിലൻസിലെ എ എസ് ഐ പി.എൻ. മോഹനകൃഷ്ണൻ എന്നിവരാണ് മെഡലിന് അർഹരായവർ.