ഫീസ്: വിശദീകരണം തേടി
Wednesday, September 16, 2020 11:56 PM IST
കൊച്ചി: ഫീസടയ്ക്കാത്തതിന്റെ പേരില്‍ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ചളിക്കവട്ടം സ്വദേശി ആല്‍ബര്‍ട്ട് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികളുടെ വിശദീകരണം തേടി. ഫീസ് നല്‍കാത്ത കുട്ടികളുടെ പഠനം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ജില്ലകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.