കോവിഡ്: 10 മരണം കൂടി
Friday, September 18, 2020 12:19 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 10 കോവിഡ് മരണം കൂടി. ആകെ മരണം 489 ആയി.
തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശി ജേക്കബ് (89), തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീൻ (49), മലപ്പുറം സ്വദേശിനി മറിയകുട്ടി (75), കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), കൊല്ലം കുളക്കട സ്വദേശി ശശിധരൻ നായർ (75), തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി സൈനുലാബ്ദീൻ (67), കൊടുങ്ങല്ലൂർ സ്വദേശി അബ്ബാസ് (74) എന്നിവരുടെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്.