സമൂഹം ആദരവോടെ കാണുന്ന വ്യക്തിത്വം: കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ
Friday, September 18, 2020 12:47 AM IST
കോട്ടയം: കേരള സമൂഹം ആദരവോടുകൂടി നോക്കിക്കാണുന്ന വ്യക്ത്വമാണ് ഉമ്മൻചാണ്ടിയെന്ന് മലങ്കര കത്തോലിക്ക സുറിയാനി സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലി യോസ് ക്ലീമിസ് കാതോലിക്കാ ബാവ.
അദ്ദേഹത്തിന്റെ പ്രവൃത്തികൾക്കു പൊതുസമൂഹത്തിന്റെ വലിയ അംഗീകാരം ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായ സമീപനങ്ങൾക്കു വലിയ സ്വീകാര്യതയുമുണ്ട്. പൊതുജീവിതത്തിൽ അദ്ദേഹം കാത്തു സൂക്ഷിക്കുന്ന മനുഷ്യരോടുള്ള അടുപ്പവും കാരുണ്യത്തിന്റെ മൃദുവായ സമീപനവും ഏറെ പ്രശംസനീയമാണെന്നും കർദിനാൾ പറഞ്ഞു.