ശമ്പളം പിടിക്കുന്നതിനെതിരെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍
Sunday, September 20, 2020 12:06 AM IST
കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് 20 ശതമാനം തുക പിടിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും ഇതില്‍നിന്ന് എല്ലാ ആരോഗ്യ വകുപ്പ് ജീവനക്കാരെയും ഒഴിവാക്കണമെന്നും കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഇനിയൊരു ശമ്പളത്തുക ഉടനെ പിടിക്കില്ലെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം ജീവനക്കാരും ഓണം അഡ്വാന്‍സ് വാങ്ങിയത്. വരുന്ന മാസങ്ങളില്‍ ഈ തുകയും ശമ്പളത്തില്‍നിന്നു കുറവുചെയ്യും. ഒരാള്‍ക്ക് മാത്രം വരുമാനമുള്ള കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും കോവിഡ് -19 രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്തുന്ന ജീവനക്കാരെയെങ്കിലും ഇതില്‍നിന്ന് ഒഴിവാക്കണമെന്നും കെഎസ്എച്ച്ഐഎ സംസ്ഥാന പ്രസിഡന്റ് ഡി.സുഷമയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആര്. ബാലഗോപാലും ആവശ്യപ്പെട്ടു.