എംജി യൂണിവേഴ്സിറ്റിയിൽ ഓണ്‍ലൈൻ പ്രഭാഷണം നാളെ
Tuesday, September 22, 2020 12:33 AM IST
അതിരന്പുഴ: എംജി യൂണിവേഴ്സിറ്റിയുടെ കുര്യാക്കോസ് ഏലിയാസ് ചാവറ ചെയറിന്റെയും സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെയും കൊച്ചി ചാവറ കൾച്ചറൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ സംഘിപ്പിക്കുന്ന ഓണ്‍ലൈൻ പ്രഭാഷണം നാളെ നടക്കും. കേരളത്തിന്റെ അധുനീകരണവും ക്രൈസ്തവ സ്വാധീനവും എന്ന വിഷയത്തിൽ ചാവറ ചെയർ അധ്യക്ഷൻ പ്രഫ. എം.കെ. സാനു മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 10.30ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ് ഉദ്ഘാടനം നിർവഹിക്കും. ബംഗളുരു ക്രൈസ്റ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ റവ.ഡോ. തോമസ് ചാത്തംപറന്പിൽ മുഖ്യാതിഥിയാകും.
സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ പ്രഫ. കെ.എം. കൃഷ്ണൻ അധ്യക്ഷത വഹിക്കും. റവ.ഡോ. മാർട്ടിൻ മാലേത്ത്, ഡോ. സജി മാത്യു, ഫാ. റോബി കണ്ണൻചിറ എന്നിവർ പ്രസംഗിക്കും.
സൂമിലൂടെ നടക്കുന്ന പരിപാടിയിൽ https://us02w eb.zoom. us/j/8793564 5602?p wd=SjlobFJtbTZ Qc05CVkl0Y 2JSMW 1pZz09 എന്ന ലിങ്കിലൂടെ പങ്കെടുക്കാം. മീറ്റിംഗ് ഐഡി: 879 3564 5602 പാസ്കോഡ്: webinar സർവകലാശാലയുടെയും ചാവറസെന്ററിന്റെയും ഫേസ്ബുക്ക് പേജുകളിൽ ലൈവായി കാണാം.