വീട്ടിനുള്ളില്‍ സ്ഫോടനം: സിപിഎം പ്രവര്‍ത്തകനു പരിക്ക്
Tuesday, September 22, 2020 1:00 AM IST
മട്ടന്നൂര്‍: നടുവനാട് നിടിയാഞ്ഞിരത്ത് വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ സിപിഎം പ്രവര്ത്തകന് പരിക്കേറ്റു. നിടിയാഞ്ഞിരത്തെ വി.പി. രാജേഷി(30)നെയാണ് പരിക്കേറ്റ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയാണ് വീട്ടില്‍ സ്ഫോടനമുണ്ടായത്. രാജേഷിന്റെ കൈകള്‍ക്കും കാലിനുമാണ് പരിക്കേറ്റത്. വീടിന്റെ അടുക്കളയിലായിരുന്നു സ്ഫോടനം. ശബ്ദം കേട്ടെത്തിയ പരിസരവാസികളാണ് രാജേഷിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.