സൗജന്യ കിറ്റ് വിതരണം: കാർഡ് നമ്പർ അനുസരിച്ച് ക്രമീകരണം
Wednesday, September 23, 2020 11:44 PM IST
തിരുവനന്തപുരം: റേഷൻ കടകൾ മുഖേന നടത്തുന്ന സൗജന്യ കിറ്റ് വിതരണത്തിന് റേഷൻ കാർഡിലെ അവസാന അക്കം അനുസരിച്ച് ക്രമീകരണം ഏർപ്പെടുത്തി. എഎവൈ (മഞ്ഞ ) കാർഡുകാർക്ക് 24ന് വിതരണം തുടങ്ങും. കാർഡ് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്നവക്കാണ് വിതരണം ചെയ്യുക. 25ന് കാർഡ് നമ്പർ ഒന്നും 26ന് രണ്ടും 28ന് 3,4,5 നമ്പറുകളിലും 29ന് 6,7,8 നമ്പറുകളിലും പിങ്ക് കാർഡിന്റെ പൂജ്യം നമ്പറിലും അവസാനിക്കുന്ന കാർഡുകൾക്കാണ് വിതരണം ചെയ്യുന്നത്.
30ന് മഞ്ഞ കാർഡ് ബാക്കിയുള്ളവർക്കും പിങ്ക് കാർഡ് ഉപഭോക്താക്കളിൽ അവസാന അക്കം 1,2 വരുന്നവർക്കും വിതരണം ചെയ്യും. ഒക്ടോബർ 15നകം മുഴുവൻ കാർഡുകൾക്കും വിതരണം പൂർത്തിയാക്കും.