ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ സ്വത്തുക്കള്‍ മറിച്ചുവിറ്റു
Wednesday, September 23, 2020 11:56 PM IST
കാസര്‍ഗോഡ്: എം.സി. കമറുദ്ദീന് എംഎല്‍എ ചെയര്‍മാനായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പേരില്‍ കാസര്‍ഗോഡ് നഗരത്തിന്റെ കണ്ണായ സ്ഥലത്തുണ്ടായിരുന്ന സ്ഥലവും കെട്ടിടവും കഴിഞ്ഞ ജനുവരിയില്‍ മാനേജ്മെന്റ് മറിച്ചുവിറ്റിരുന്നതായി വിവരം പുറത്തുവന്നു.
ഖമര്‍ ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ പേരില്‍ കാസര്‍ഗോഡ് നഗരഹൃദയത്തിലുള്ള 17.7 ചതുരശ്രമീറ്റര്‍ സ്ഥലവും നാല് കടമുറികളുമാണ് ചെയര്മാന് എം.സി. കമറുദ്ദീനും എംഡി ടി.കെ. പൂക്കോയ തങ്ങളും ചേര്‍ന്ന് വില്പന നടത്തിയത്. ചൊവ്വാഴ്ച എട്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതോടെ കമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 63 ആയി.