ജസ്റ്റീസ് സണ്‍ഡേ ആചരണവും ഡിസിഎംഎസ് ജനറൽ കൗണ്‍സിലും 26ന്
Thursday, September 24, 2020 12:03 AM IST
കോട്ടയം: കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന്റെ ആഭിമുഖ്യത്തിൽ 26ന് അടിച്ചിറ ആമോസ് സെന്ററിൽ ജസ്റ്റീസ് സണ്‍ഡേ ആചരണം നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കുന്ന സമ്മേളനം ജസ്റ്റീസ് ഏബ്രഹാം മാത്യു ഉദ്ഘാടനം ചെയ്യും. ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കൽ അധ്യക്ഷത വഹിക്കും.
കമ്മീഷൻ ചെയർമാൻ മാർ ജേക്കബ് മുരിക്കൻ ആമുഖസന്ദേശവും വൈസ് ചെയർമാൻമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ അനുഗ്രഹപ്രഭാഷണവും ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് മുഖ്യപ്രഭാഷണവും നിർവഹിക്കും. സമ്മേളനത്തിൽ പ്രതിഭ തെളിയിച്ചവർക്ക് സമ്മാനം വിതരണം ചെയ്യും.
സംസ്ഥാന ഡയറക്ടർ ഫാ. ഡി. ഷാജ് കുമാർ, ജനറൽ സെക്രട്ടറി എൻ. ദേവദാസ്, വൈസ് പ്രസിഡന്റ് സെലിൻ ജോസഫ്, ഓർഗനൈസർ ജസ്റ്റിൻ കുന്നുംപുറം, സി.സി. കുഞ്ഞുകൊച്ച്, റ്റി.ജെ. ഏബ്രഹാം, സോണാ മോബി എന്നിവർ പ്രസംഗിക്കും. സംസ്ഥാന നേതാക്കളായ തോമസ് രാജൻ, ജോർജ് എസ്. പള്ളിത്തറ, എ.പി. മാർട്ടിൻ, ഷാജി ചാഞ്ചിക്കൽ, കെ.വൈ. വിത്സണ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും. സമ്മേളനത്തിനു മുന്നോടിയായി രാവിലെ 10.30 മുതൽ ഡിസിഎംഎസ് സംസ്ഥാന ജനറൽ കൗണ്‍സിൽ യോഗം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.