ലക്ഷണങ്ങളില്ലാത്തവർക്ക് വീട്ടിൽ കഴിയാം
Thursday, September 24, 2020 1:10 AM IST
തിരുവനന്തപുരം: വീടുകളിൽ സൗകര്യങ്ങളുള്ള, രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾ കഴിവതും വീടുകളിൽ തന്നെ കഴിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സാകേന്ദ്രങ്ങളിലേക്കു പോകാൻ ചിലരെയെങ്കിലും വീട്ടുകാരും നാട്ടുകാരും നിർബന്ധിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
ലക്ഷണങ്ങളില്ലാത്ത രോഗികൾക്ക് ആരോഗ്യവകുപ്പ് നിബന്ധനകൾക്കു വിധേയമായി ഹോം ഐസൊലേഷൻ അനുവദിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചു വീടുകളിൽ കഴിഞ്ഞാൽ കുഴപ്പമില്ല.
മാനസിക സമ്മർദം ഒഴിവാക്കി കുടുംബാന്തരീക്ഷത്തിൽ കഴിയുന്നതിന് ഇതു സഹായിക്കും.
രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികൾക്കു മെച്ചപ്പെട്ട പരിചരണം നൽകാനും ഇതുവഴി സാധിക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.