കോളജ് അധ്യാപകരുടെ ശന്പള പരിഷ്കരണം: മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന്
Friday, September 25, 2020 1:21 AM IST
കൊച്ചി: കോളജ് അധ്യാപകരുടെ ഏഴാം ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിനായി കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് നല്കിയ നിവേദനം പരിഗണിച്ച് സര്‍ക്കാര്‍ മൂന്നു മാസത്തിനുള്ളില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
നിവേദനത്തിലെ ആവശ്യങ്ങള്‍ കൂടി പരിഗണിച്ചാണ് തീരുമാനമെടുക്കേണ്ടതെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. 2016ല്‍ നിലവില്‍ വരേണ്ട ശമ്പള പരിഷ്കരണം ഇതുവരെ നടപ്പാക്കിയില്ലെന്നും ഉടന്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ജോബി തോമസ് ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി.