എൽഡിഎഫ് കണ്‍വീനറുടെ വെളിപ്പെടുത്തല്‍ മരണാനന്തര ബഹുമതി: ഉമ്മന്‍ ചാണ്ടി
Saturday, September 26, 2020 12:26 AM IST
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം. മാണി തെറ്റുകാരനല്ലെന്നു അറിഞ്ഞുതന്നെയാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന് മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തല്‍ കെ.എം. മാണിക്കുള്ള മരണാനന്തര ബഹുമതിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ കെപിസിസി നൽകി സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളും ജനങ്ങളും തമ്മില്‍ വളരെ അടുത്ത് സംവദിക്കുന്ന പുതിയ രാഷ്ട്രീയ സംസ്കാരത്തിന് ഉമ്മന്‍ ചാണ്ടി തുടക്കമിട്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്, മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍, മോന്‍സ് ജോസഫ് എംഎല്‍എ, അനൂപ് ജേക്കബ് എംഎല്‍എ, എം.എം. ഹസന്, സി.പി. ജോണ്‍, ജി. ദേവരാജന്‍, ബീമാപള്ളി റഷീദ്, സോളമന് അലക്സ് എന്നിവര്‍ പ്രസംഗിച്ചു.