നഷ്ടമായതു മഹാപ്രതിഭയെ: മുഖ്യമന്ത്രി
Saturday, September 26, 2020 1:25 AM IST
തിരുവനന്തപുരം: തെന്നിന്ത്യൻ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയർത്തിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു തുടങ്ങിയവരും അനുശോചിച്ചു.