ഇടുക്കി: ജലനിരപ്പ് ബ്ലൂ അലർട്ട് പിന്നിട്ടു
Sunday, September 27, 2020 12:31 AM IST
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ പിന്നിട്ടെങ്കിലും അലർട്ട് പ്രഖ്യാപിക്കാതെ വൈദ്യുതി ബോർഡ്. ഇന്നലെ വൈകുന്നേരം നാലിന് അണക്കെട്ടിലെ ജലനിരപ്പ് 2388.18 അടിയിലെത്തി.ബ്ലൂ അലർട്ട് ലെവൽ 2388.17 അടിയാണ്.പദ്ധതി പ്രദേശത്ത് മഴ കുറഞ്ഞതും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു വരുന്നതുമാണ് അലർട്ട് പ്രഖ്യാപിക്കാത്തതിന്റെ കാരണമെന്ന് അധികൃതർ പറഞ്ഞു.