മൂന്നാറിലെ റിസോര്‍ട്ട് ഭൂമി ഏറ്റെടുക്കാൻ അനുമതി
Sunday, September 27, 2020 12:31 AM IST
കൊച്ചി: വൃന്ദാവന്‍ പട്ടയമെന്ന പേരിലുള്ള മൂന്നാറിലെ റിസോര്‍ട്ട് ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്കി.
17.5 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയ ഇടുക്കി ആര്‍ഡിഒയുടെ ഉത്തരവും ഇതു ശരിവച്ച ജില്ലാ കളക്ടര്‍, ലാന്‍ഡ് റവന്യു കമ്മീഷണര്‍ എന്നിവരുടെ ഉത്തരവുകളും ചോദ്യം ചെയ്ത് ഭൂമി വാങ്ങിയ റിസോര്‍ട്ട് ഉടമയടക്കം നല്കിയ ഹര്‍ജികള്‍ തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.