പുത്രസ്നേഹത്താൽ കോടിയേരി അന്ധനായെന്നു മുല്ലപ്പള്ളി
Monday, September 28, 2020 1:37 AM IST
തിരുവനന്തപുരം: പുത്രസ്നേഹത്താൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബധിരനും അന്ധനും മൂകനുമായി മാറിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടി സെക്രട്ടറിയുടെ മകന് വിവിധ ജില്ലകളിൽ കണക്കിൽപ്പെടാത്ത സ്വത്തു വകകളുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ യഥാർഥ കമ്യൂണിസ്റ്റുകാർക്ക് അപമാനമാണ്.
ശൂന്യതയിൽനിന്നു പൊതുജീവിതം ആരംഭിച്ച പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഇന്ന് സന്പന്നതയുടെ നടുവിലാണ് ജീവിതം നയിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ വരവ് പലരുടേയും നെഞ്ചിടിപ്പ് കൂട്ടുമെന്നു മുഖ്യമന്ത്രി പറഞ്ഞത് കോടിയേരിയെ ഉദ്ദേശിച്ചായിരുന്നോയെന്നും മുല്ലപ്പള്ളി ചോദിച്ചു. സിബിഐ അന്വേഷണത്തിനു പിന്നാലെ വിജിലൻസിന്റെ പല നടപടികളിലും ദുരൂഹതയുണ്ട്. ഇതിനു പുറമെയാണ് ലൈഫ് മിഷൻ സിഇഒ യു.വി. ജോസിന് തദ്ദേശ വകുപ്പിന്റെ അധിക ചുമതല നൽകിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.