കോവിഡ്: പിഎസ്സി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി എടുക്കാം
Tuesday, September 29, 2020 12:32 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് പിഎസ്സി പരീക്ഷാ കേന്ദ്രങ്ങൾ മാറ്റി എടുക്കുന്നതിനു പിഎസ്സി സംവിധാനമൊരുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗനിർദേശങ്ങളും പുറത്തിറക്കി.
സെന്റർ മാറ്റം ആവശ്യമുള്ള ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ഇതിന്റെ പകർപ്പും സെന്റർ മാറ്റം അനുവദിക്കുവാൻ വേണ്ട കാരണങ്ങൾ സംബന്ധിച്ച രേഖാമൂലമുള്ള വിവരവും ഫോണ്‍ നന്പരും jointce.ps c@k erala.gov.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് കുറഞ്ഞത് അഞ്ച് ദിവസം മുൻപ് അപേക്ഷിക്കണം.
തപാലിൽ അയക്കുന്നവർ അണ്ടർ സെക്രട്ടറി, ഇഎഫ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം എന്ന വിലാസത്തിൽ അഞ്ചു ദിവസം മുൻപ് ലഭിക്കത്തക്ക വിധത്തിൽ അയയ്ക്കണം.