പിഎസ്സി അപേക്ഷകൾ കാണാതായ സംഭവം; ഉദ്യോഗാർഥികളുടെ വാദം തള്ളി പിഎസ്സി
Tuesday, September 29, 2020 12:33 AM IST
തിരുവനന്തപുരം: യുപി സ്കൂൾ അധ്യാപക തസ്തികകളിലേക്കു സമർപ്പിച്ച അപേക്ഷകൾ കാണാതായെന്ന ഉദ്യോഗാർഥികളുടെ വാദം പിഎസ്സി തള്ളി. ഇതുമായി ബന്ധപ്പെട്ടു പിഎസ്സിക്കു ലഭിച്ച വിദഗ്ധ സമതി റിപ്പോർട്ട് വിലയിരുത്തിയശേഷമാണ് ഇന്നലെ ചേർന്ന പിഎസ്സി യോഗം ഉദ്യോഗാർഥികളുടെ വാദം തള്ളിയത്.
യുപി സ്കൂൾ അസിസ്റ്റന്റ് മലയാളം മീഡിയം (കാറ്റഗറി നന്പർ 517/19) തസ്തികയിലേക്ക് അപേക്ഷ അയച്ചതായി അവകാശപ്പെട്ട് ഉദ്യോഗാർഥികൾ നൽകിയ പരാതി പിഎസ്സിക്കു പുറത്തുനിന്നുള്ള സാങ്കേതിക വിദഗ്ധർ അടങ്ങിയ സമിതി പരിശോധിച്ച് പിഎസ്സിക്കു വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. യൂണിവേഴ്സിറ്റികളിലെ 21 അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിനായി സർക്കാരിൽ നിന്ന് ലഭിച്ച കരട് നിർദേശങ്ങൾ ഇന്നലെ ചേർന്ന യോഗം ഭേദഗതികളോടെ അംഗീകരിച്ചു.