കോടിയേരി സിബിഐയെ എതിർക്കുന്നത് മകനെ ചോദ്യം ചെയ്യുമെന്ന് കണ്ടപ്പോഴെന്നു രമേശ്
Tuesday, September 29, 2020 1:07 AM IST
തിരുവനന്തപുരം : മയക്കുമരുന്നു കേസിൽ മകനെ ചോദ്യം ചെയ്യുമെന്നു കണ്ടപ്പോഴാണു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിബിഐയെ എതിർക്കുന്നത്. വടക്കാഞ്ചേരി ഫ്ളാറ്റ് നിർമാണത്തിലെ അഴിമതിയിൽ ഒരു ബന്ധവുമില്ലെന്നു പറയുന്ന മുഖ്യമന്ത്രി എന്തിനാണു സിബിഐ അന്വേഷണത്തെ എതിർക്കുന്നതെന്നു വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.