സാക് അക്രഡിറ്റേഷന് കോളജുകൾക്ക് അപേക്ഷിക്കാം
Thursday, October 1, 2020 11:07 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ രൂപീകരിച്ച സ്റ്റേറ്റ് അസസ്സ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് സെന്റര്‍ (സാക്) കോളജുകളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് സെന്ററിന്റെ (നാക്) മാതൃകയിലാണ് സാക്കിന്റെ പ്രവര്‍ത്തനം.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്വാശ്രയ മേഖലയിലുളള മുഴുവന്‍ അഫിലിയേറ്റഡ് കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സാക്കിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും വെബ്സൈറ്റ് (http://www.kshec.kerala.gov.in) സന്ദര്‍ശിക്കാം.