യുപിയിൽ ജനാധിപത്യത്തിന്റെ മരണമണി: ഉമ്മൻ ചാണ്ടി
Friday, October 2, 2020 12:28 AM IST
തിരുവനന്തപുരം: ജനാധിപത്യത്തിന്റെ മരണമണിയാണ് യുപിയിൽ മുഴങ്ങുന്നതെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടി. രാഹുൽഗാന്ധിക്കു നേരെ കൈയേറ്റം ഉണ്ടാകുകയും അദ്ദേഹം നിലത്തുവീഴുകയും ചെയ്തു.
ഹത്രാസിലേക്ക് ഒറ്റയ്ക്കു പോകുവാൻ തയാറായ രാഹുൽ ഗാന്ധിയെ അതിന് അനുവദിക്കുന്നതിനു പകരം പോലീസ് കസ്റ്റഡിയിൽ എടുത്തു.