കോവിഡ് ടെസ്റ്റുകളുടെ നിരക്ക് കുറച്ചു
Thursday, October 22, 2020 12:15 AM IST
തിരുവനന്തപുരം: കോവിഡ്-19 നിർണയത്തിനായി ലാബുകളിൽ നടക്കുന്ന പരിശോധനയ്ക്ക് നിരക്ക് കുറച്ച് ആരോഗ്യവകുപ്പ് ഉത്തരവായി. ആർടിപിസിആർ (ഓപ്പൺ സിസ്റ്റം) 2,100 രൂപ, ട്രൂനാറ്റ് ടെസ്റ്റ് 2,100 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, ജീൻഎക്സ്പർട്ട് 2,500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്കുകൾ. നേരത്തെ ആർടിപിസിആറിനും ട്രൂനാറ്റ് ടെസ്റ്റിനും യഥാക്രമം 2500, 3000 രൂപയായിരുന്നു.
മത്സരാധിഷ്ഠിതമായി ടെസ്റ്റ് കിറ്റുകൾ നിർമാണം വ്യാപകമായതിനാൽ ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ ചെലവിൽ ലഭ്യമായ സാഹചര്യത്തിലാണ് പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്.