സാമ്പത്തിക സംവരണം: പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്നു ലെയ്റ്റി കൗണ്‍സില്‍
Thursday, October 22, 2020 12:56 AM IST
കൊച്ചി: സംവരണേതര വിഭാഗത്തിലെ പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ തലങ്ങളിലുള്ള സാമ്പത്തിക സംവരണത്തെക്കുറിച്ച് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പ് നിലപാട് പ്രഖ്യാപിക്കണമെന്നു സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള സുപ്രധാന നടപടി സംസ്ഥാന മന്ത്രിസഭ പരിഗണിക്കുകയും പിഎസ്സി നിര്‍ദേശിച്ച ചട്ടഭേദഗതി അംഗീകരിക്കുകയും സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തത് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.