’മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യും കേ​ര​ള​വും’: പുസ്തകം പ്രകാശനം ചെയ്തു
Thursday, October 22, 2020 11:26 PM IST
കാ​ക്ക​നാ​ട്: സീ​റോ​മ​ല​ബാ​ര്‍ ലി​റ്റ​ര്‍ജി​ക്ക​ല്‍ റി​സ​ര്‍ച്ച് സെ​ന്‍റ​റി​ന്‍റെമു​പ്പ​ത്തി​യ​ഞ്ചാ​മ​ത്തെ പു​സ്ത​കം, ’മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യും കേ​ര​ള​വും’, കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ല്‍ സീ​റോ​മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി മ​ണ്ണു​ത്തി വെ​റ്റി​ന​റി കോ​ള​ജ് പ്ര​ഫ​സ​ര്‍ ജോ​സ​ഫ് മാ​ത്യു​വി​ന് ന​ല്കി പ്ര​കാ​ശ​നം ചെ​യ്തു.


മാ​ര്‍ തോ​മാ​ശ്ലീ​ഹാ​യു​ടെ കേ​ര​ള​ത്തി​ലെ പ്രേ​ഷി​ത​പ്ര​വ​ര്‍ത്ത​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ങ്ങ​ളും സാ​ധ്യ​ത​ക​ളും സ​വി​ശേ​ഷ​ത​ക​ളും പ്ര​തി​പാ​ദി​ക്കു​ന്ന ഈ ​ഗ്ര​ന്ഥ​ത്തി​ന്‍റെ ര​ച​ന നി​ര്‍വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഡോ. ​ഫാ. ജെ​യിം​സ് പു​ലി​യു​റു​മ്പി​ലാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.