കേസ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയതെന്ന് ഡോ. ഫസൽ ഗഫൂർ
Friday, October 23, 2020 12:12 AM IST
മലപ്പുറം: ഫണ്ട് വകമാറ്റി ചെലവഴിച്ചെന്ന കേസ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയതാണെന്ന് എംഇഎസ് പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ. എംഇഎസ് കേരള വിഭാഗത്തിന്റെ ഫണ്ട് വകമാറ്റി ചെലവഴിച്ചെന്നതാണ് കേസ്. ഇതു പത്തു വർഷം മുന്പ് എംഇഎസിനു ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി വാങ്ങാനായി അഡ്വാൻസ് കൊടുത്ത പണം ഇടപാട് നടക്കാതെ സംഘടനയ്ക്ക് തിരിച്ചുകിട്ടിയതാണ്. ചെക്ക് വഴിയാണ് പണം കൊടുത്തതും വാങ്ങിയതും. നിർവാഹക സമിതിയിൽ ചർച്ച ചെയ്താണ് എല്ലാം ചെയ്തതെന്നും ഫസൽ ഗഫൂർ പറഞ്ഞു.