കോവിഡ് മഹാമാരിക്കെതിരേ കൊരട്ടിയിൽ ഓണ്‍ലൈൻ ജപമാല യജ്ഞം
Friday, October 23, 2020 12:21 AM IST
കൊരട്ടി: വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രമായ കൊരട്ടി അമലോത്ഭവമാതാ ദേവാലയത്തിൽ കോവിഡ് മഹാമാരിക്കെതിരെ ലോകമെന്പാടുമുള്ള വിശ്വാസികളെ കോർത്തിണക്കി ജപമാല യജ്ഞം.
കഴിഞ്ഞ ഒന്നിന് ആരംഭിച്ച ഓണ്‍ലൈൻ ജപമാല യജ്ഞത്തിന്റെ സമാപന ആഘോഷങ്ങൾക്ക് തീർഥാടന കേന്ദ്രം റെക്ടർ ഫാ.ബിജു തട്ടാരശേരി കൊടിയേറ്റി. ഇന്നു മുതൽ 31 വരെയുള്ള പത്തു ദിവസങ്ങളിൽ വൈകീട്ട് ഏഴിന് ദിവ്യബലിയും ദിവ്യകാരുണ്യ തിരുസന്നിധിയിൽ ജപമാലയും സൗഖ്യ ആരാധനയും ഉണ്ടായിരിക്കും. പരിശുദ്ധ കന്യാമറിയത്തിന്റെ വിവിധ പ്രത്യക്ഷീകരണങ്ങൾ ധ്യാന വിഷയമാക്കിയാണ് ഓരോ ദിവസവും പ്രാർത്ഥനാ ശുശ്രൂഷകൾ നടക്കുകയെന്ന് തീർത്ഥാടന കേന്ദ്രം റെക്ടർ അറിയിച്ചു. തിരുക്കർമങ്ങൾ തത്സമയം യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും.