കളമശേരി മെഡിക്കൽ കോളജിൽ രോഗി മരിച്ച സംഭവം: ഒരു പരാതികൂടി; ആർക്കെതിരെയും കേസില്ല
Friday, October 23, 2020 12:35 AM IST
കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കോവിഡ് രോഗികൾ അശ്രദ്ധ മൂലം മരിച്ചെന്ന നഴ്സിംഗ് ഓഫീസറുടെയും ഡോക്ടറുടെയും വെളിപ്പെടുത്തലിന്റെ തുടർച്ചയായി പോലീസിൽ ഒരു പരാതി കൂടിയെത്തി.
കോവിഡ് ചികിത്സയ്ക്കിടെ മരിച്ച പള്ളുരുത്തി സ്വദേശി ഹരീസ്, ആലുവ സ്വദേശി ബൈഹഖി എന്നിവരുടെ ബന്ധുക്കൾക്കു പുറമെ കുന്നുകര സ്വദേശിനി കെ.എ. ജമീലയുടെ ബന്ധുക്കളാണ് കളമശേരി പോലീസിൽ പരാതി നൽകിയത്. അധികൃതരുടെ അനാസ്ഥ വെളിപ്പെടുത്തിയതിനെത്തുടർന്നു വ്യക്തിഹത്യ നടത്തുകയാണെന്നു ചൂണ്ടിക്കാട്ടി ഡോ. നജ്മ സലിമും പരാതി നൽകിയിട്ടുണ്ട്.ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും കളമശേരി എസ്എച്ച് ഒ.കെ. സന്തോഷ് പറഞ്ഞു.