ഓൺലൈൻ റമ്മി: ലക്ഷങ്ങൾ നഷ്ടപ്പെട്ട യുവാവ് തീകൊളുത്തി മരിച്ചു
Saturday, October 24, 2020 12:02 AM IST
മാഹി: പുതുച്ചേരിയിൽ ഓൺ ലൈൻ റമ്മി കളിയിൽ ഏർപ്പെട്ട് ലക്ഷങ്ങൾ നഷ്ടപ്പെട്ട യുവാവ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു. പുതുച്ചേരി ഗോരുമേഡിലെ വിജയകുമാർ (30) ആണ് മരിച്ചത്.
പുതുച്ചേരിയിൽ മൊബൈൽ ഷോപ്പ് നടത്തുകയായിരുന്നു. 30 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന് ഭാര്യയ്ക്ക് ശബ്ദസന്ദേശം അയച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് പുതുച്ചേരി പോലീസ് പറഞ്ഞു. ഓൺ ലൈൻ റമ്മി കളി വ്യാപകമായ സാഹചര്യത്തിൽ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി കളി നിരോധിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനോട് ആവശ്യപ്പെട്ടു.