തദ്ദേശ തെരഞ്ഞെടുപ്പ്: പേര് ചേർക്കാൻ 27 മുതൽ വീണ്ടും അവസരം
Saturday, October 24, 2020 12:03 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ഒക്ടോബർ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് 27 മുതൽ 31 വരെ വീണ്ടും അവസരം. പേരുകൾ ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനമാറ്റം നടത്തുന്നതിനും lsgelection.kerala.go v.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്.