തിരുവനന്തപുരത്തും എറണാകുളത്തും ജയിലിൽ പെട്രോൾ പന്പ് സ്ഥാപിക്കും
Saturday, October 24, 2020 12:59 AM IST
തിരുവനന്തപുരം: തിരുവനന്തപുരം വനിതാ ജയിലിലും എറണാകുളം ജില്ലാ ജയിലിലും പെട്രോൾ പന്പ് സ്ഥാപിക്കും. ഇതു സംബന്ധിച്ചു ആഭ്യന്തര വകുപ്പിന്റെ ഭരണാനുമതി ലഭിച്ചതായി ജയിൽ മേധാവി ഋഷിരാജ്സിംഗ് പറഞ്ഞു.
വനിതാ ജയിലിലെ പത്ത് അന്തേവാസികൾക്ക് ഇതുവഴി തൊഴിൽ നൽകാനാകും. രാജ്യത്തെ ഒരു വനിതാ ജയിലിൽ നടത്തുന്ന പ്രഥമ സംരംഭമായിരിക്കും ഇത്.
നിലവിൽ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ, സെൻട്രൽ ജയിലുകളിലും ചീമേനി തുറന്ന ജയിലിലും ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സഹകരണത്തോടെ പെട്രോളിയം ഒൗട്ടലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഓരോ പന്പിലും പതിനഞ്ചോളം അന്തേവാസികൾക്കു തൊഴിൽ നൽകുന്നുണ്ട്.