മുസ്ലിം ലീഗ് വർഗീയ മുതലെടുപ്പിനു ശ്രമിക്കുന്നു: എ. വിജയരാഘവൻ
Tuesday, October 27, 2020 1:15 AM IST
മലപ്പുറം: പാർലമെന്റ് പാസാക്കിയ മുന്നാക്ക സമുദായ സംവരണം നടപ്പാക്കുന്നതിന്റെ പേരിൽ സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് മുസ്ലിംലീഗ് നീക്കമെന്നു എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തീവ്ര വർഗീയ നിലപാടിലേക്ക് ലീഗ് നീങ്ങുകയാണ്. ഇതു വലിയ ആപത്ത് സൃഷ്ടിക്കും. ഈ വിഷയത്തിൽ ലീഗിന്റെ നിലപാടാണോ കോണ്‍ഗ്രസിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.