നെല്ലു സംഭരണം: പ്രശ്നപരിഹാരമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെന്നു ചെന്നിത്തല
Tuesday, October 27, 2020 1:15 AM IST
തിരുവനന്തപുരം: കുട്ടനാട്ടിലെയും പാലക്കാട്ടെയും നെല്ല് സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തെപ്പറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ ചർച്ച നടത്തി.
ഇന്നു രാവിലെ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കുന്നുണ്ടെന്നും ആ യോഗത്തിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിന് ഉറപ്പ് നൽകി. പാലക്കാട്ടെയും കുട്ടനാട്ടിലെയും പാടശേഖരങ്ങൾ പ്രതിപക്ഷ നേതാവ് സന്ദർശിച്ചിരുന്നു. അതിനു ശേഷമാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി ഫോണിൽ ചർച്ച നടത്തിയത്.സർക്കാരിന്റെ തല തിരിഞ്ഞ പരിഷ്കാരം കാരണം ആയിരക്കണക്കിന് ടണ്‍ നെല്ലാണ് നശിക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കൊയ്ത്ത് കഴിഞ്ഞ നെല്ല് പാടത്തും വരന്പത്തുമായി കിടക്കുകയാണ്.