മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണം 14ന്
Thursday, October 29, 2020 12:28 AM IST
തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്ത നവംബർ 14നു സ്ഥാനാരോഹണം ചെയ്യും.
സഭയുടെ ഇരുപത്തിരണ്ടാമതു മാർത്തോമ്മാ മെത്രാപ്പോലീത്തയായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തെ തുടർന്നു സഭാധ്യക്ഷ ചുമതല നിർവഹിച്ചുവരുന്ന മാർ തിയഡോഷ്യസിന്റെ സ്ഥാനാരോഹണം സഭ ആസ്ഥാനത്തെ ഡോ.അലക്സാണ്ടർ മാർത്തോമ്മാ ഹാളിൽ തയാറാക്കുന്ന താത്കാലിക മദ്ബഹായിലാണ്. രാവിലെ എട്ടിന് ആരംഭിക്കുന്ന വിശുദ്ധ കുർബാനമധ്യേയാണ് സ്ഥാനാരോഹണ ശുശ്രൂഷ. തുടർന്ന് അനുമോദന സമ്മേളനം ചേരും.