മുഖ്യമന്ത്രി സ്ഥാനമൊഴിയണം: മുസ്ലിം ലീഗ്
Friday, October 30, 2020 12:20 AM IST
മലപ്പുറം: സംസ്ഥാന സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർ അറസ്റ്റിലായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംവരണ വിഷയത്തിൽ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും വ്യത്യസ്തമായ അഭിപ്രായമാണുള്ളതെന്നു അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. എന്നാൽ യുഡിഎഫ് എന്ന നിലയിൽ പൊതുവായ ധാരണയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.