നെടുന്പാശേരിയിൽ സ്വർണം പിടികൂടി
Friday, October 30, 2020 12:20 AM IST
നെടുമ്പാശേരി: കൊച്ചി വിമാന ത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. കൊണ്ടോട്ടി സ്വദേശി അബ്ദുൾ റഹ്മാനാണ് അറസ്റ്റിലായത്. ഡോർ ലോക്കിനകത്ത് ദണ്ഡ് രൂപത്തിലാക്കി 950 ഗ്രാം സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. എയർ അറേബ്യ വിമാനത്തിലാണ് ഇയാൾ ഷാർജയിൽ നിന്ന് ഇന്നലെ നെടുന്പാശേരിയിലെത്തിയത്.