മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണം: പി.ടി. തോമസ്
Saturday, October 31, 2020 1:25 AM IST
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് പി.ടി. തോമസ് എംഎല്‍എ. ഊരാളുങ്കല്‍ സൊസൈറ്റിയില്‍ രവീന്ദ്രന് വഴി പിണറായി വിജയന് നടത്തുന്ന ഇടപാടുകള്‍ അന്വേഷിക്കണം.
ഊരാളുങ്കല്‍ സൊസൈറ്റിയില്‍ നിന്നു കണ്‍സള്‍ട്ടന്‍സി എന്ന നിലയിലോ മറ്റു രീതിയിലോ എക്സാ ലോജിക്കിനോ അതിന്റെ ഡയറക്ടര്‍ വീണ വിജയനോ എന്തെങ്കിലും ആനുകൂല്യം നല്‍കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.