നിയമസഭയിലെ അക്രമം: കക്ഷിചേരാന്‍ പ്രതിപക്ഷ നേതാവ് ഹര്‍ജി നല്കി
Saturday, October 31, 2020 2:06 AM IST
കൊച്ചി: നിയമസഭയിലെ അക്രമവുമായി ബന്ധപ്പെട്ട കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ നല്കിയ അപേക്ഷ തിരുവനന്തപുരം സിജെഎം കോടതി തള്ളിയതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹര്‍ജി നല്കി.
കേസ് പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷയെ എതിര്‍ത്ത് താന്‍ നല്കിയ ഹര്‍ജി കൂടി പരിഗണിച്ചാണ് ഒക്ടോബര്‍ 15ന് സിജെഎം കോടതി ഉത്തരവു നല്‍കിയതെന്ന് ചെന്നിത്തലയുടെ ഹര്‍ജിയില്‍ പറയുന്നു.