സ്വർണക്കടത്ത് കേസ്: സ്വപ്നയുടെ ഹര്‍ജി മാറ്റി
Saturday, October 31, 2020 2:06 AM IST
കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസിനു നല്കിയ മൊഴിയുടെ പകര്‍പ്പു തേടി മുഖ്യപ്രതി സ്വപ്ന സുരേഷ് നല്കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വിധി പറയാനായി മാറ്റി.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന കസ്റ്റംസിനു നല്കിയ 30 പേജു വരുന്ന മൊഴി മുദ്രവച്ച കവറില്‍ സാമ്പത്തിക കുറ്റവിചാരണ ചുമതലയുള്ള എറണാകുളം അഡീഷണൽ സിജെഎം കോടതിക്ക് കൈമാറിയിരുന്നു. ഇതിന്റെ പകര്‍പ്പു തേടി സ്വപ്ന നല്കിയ ഹര്‍ജി വിചാരണക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാല്‍ സ്വപ്നയ്ക്കെതിരെ കോഫെപോസ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയതിനാല്‍ ഈ മൊഴിപ്പകര്പ്പുള്പ്പെടെ എല്ലാ രേഖകളും സ്വപ്നയ്ക്കു നല്‍കിയിരുന്നു. ആവശ്യപ്പെട്ട മൊഴിയുടെ പകര്‍പ്പ് ലഭിച്ച സാഹചര്യം ഇന്നലെ ഹര്‍ജി പരിഗണനയ്ക്കെടുത്തപ്പോള്‍ സ്വപ്നയുടെ അഭിഭാഷക കോടതിയില്‍ അറിയിച്ചു.