യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ സുകുമാരൻ നായരെ സന്ദർശിച്ചു
Saturday, October 31, 2020 2:06 AM IST
ചങ്ങനാശേരി: യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ചു. ആനുകാലിക രാഷ്ട്രീയ, സംവരണ വിഷയങ്ങളെക്കുറിച്ചു ചർച്ച നടത്തിയില്ലെന്നും സൗഹൃദ സംഭാഷണം മാത്രമായിരുന്നു സന്ദർശന ലക്ഷ്യമെന്നും ഹസൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
കോണ്‍ഗ്രസിനും യുഡിഎഫിനും എൻഎസ്എസുമായും സുകുമാരൻ നായരുമായും ഉൗഷ്മള ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംഎൽഎമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരും ഹസന് ഒപ്പമുണ്ടായിരുന്നു.