ക്ലി​ഫ് ഹൗ​സി​നു മു​ന്നി​ലെ സമരം: ഏ​ഴു പോ​ലീ​സു​കാ​ർ​ക്കെതിരേ ന​ട​പ​ടി
ക്ലി​ഫ് ഹൗ​സി​നു മു​ന്നി​ലെ സമരം:  ഏ​ഴു പോ​ലീ​സു​കാ​ർ​ക്കെതിരേ ന​ട​പ​ടി
Sunday, November 1, 2020 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യാ​​​യ ക്ലി​​​ഫ് ഹൗ​​​സിനു മു​​​ന്നി​​​ൽ സ​​​മ​​​ര​​​ക്കാ​​​ർ എ​​​ത്തി​​​യ​​​തി​​​ന് ഏ​​​ഴു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കെ​​​തി​​​രെ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി. ക്ലിഫ് ഹൗസിന്‍റെ സു​​​ര​​​ക്ഷാ​​​ചു​​​മ​​​ത​​​ലയുണ്ടാ​​​യി​​​രു​​​ന്ന മ്യൂ​​​സി​​​യം സി​​​ഐ സ​​​ന്തോ​​​ഷ് കു​​​മാ​​​ർ, എ​​​സ്ഐ സു​​​ധീ​​​ഷ്കു​​​മാ​​​ർ എ​​​ന്നി​​​വ​​​രെ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ കീ​​​ഴി​​​ലു​​​ള്ള ജി​​​ല്ലാ ഹെ​​​ഡ്ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലേ​​​ക്ക് സ്ഥ​​​ലം​​​മാ​​​റ്റി​​​.

ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​ണ്‍​ട്രോ​​​ൾ റൂം ​​​വെ​​​ഹി​​​ക്കി​​​ൾ എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ ജ​​​യ​​​ശ​​​ങ്ക​​​ർ, പ്ര​​​ദീ​​​പ്, എ​​​ആ​​​ർ ക്യാന്പി​​​ലെ അ​​​നു, ര​​​തീ​​​ഷ്, വി​​​നീ​​​ത് എ​​​ന്നി​​​വ​​​രെ​​​ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

ശി​​​വ​​​ശ​​​ങ്ക​​​റി​​​ന്‍റെ അ​​​റ​​​സ്റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ഏ​​​ഴോ​​​ടെ ക്ലി​​​ഫ് ഹൗ​​​സി​​​നു മു​​​ന്നി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. പോ​​​ലീ​​​സു​​​കാ​​​ർ നോ​​​ക്കി​​​നി​​​ൽ​​​ക്കെ ഒ​​​രു​​​വി​​​ഭാ​​​ഗം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക്ലി​​​ഫ് ഹൗ​​​സി​​​ന്‍റെ മു​​​ഖ്യ​​​ഗേ​​​റ്റി​​​ന് അ​​​ടു​​​ത്തുവ​​​രെ​​​യെ​​​ത്തി.


മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്കു​​​ള്ള സ​​​മ​​​ര​​​ങ്ങ​​​ൾ അ​​​ര കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം അ​​​ക​​​ലെ​​​യു​​​ള്ള ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് ജം​​​ഗ്ഷ​​​നി​​​ൽ ത​​​ട​​​യു​​​ക​​​യാ​​​ണു പ​​​തി​​​വ്. ഇ​​​തി​​​ൽ സു​​​ര​​​ക്ഷാവീ​​​ഴ്ച​​​യു​​​ണ്ടാ​​​യെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.