കെ.വി. തോമസ് വീക്ഷണം സിഎംഡി
Sunday, November 22, 2020 12:45 AM IST
കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി. തോമസിനെ ജയ്ഹിന്ദ് ടിവിയുടെ മാനേജിംഗ് ഡയറക്ടറായും വീക്ഷണം ദിനപത്രത്തിന്റെ സിഎംഡിയായും ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. എം.എം. ഹസന് ജയ്ഹിന്ദിന്റെ എംഡി സ്ഥാനവും പി.ടി. തോമസ് വീക്ഷണത്തിന്റെ സിഎംഡി സ്ഥാനവും രാജിവച്ചതിനെത്തുടര്‍ന്നാണു കെ.വി. തോമസിന് ചുമതല നല്‍കിയത്. രമേശ് ചെന്നിത്തല ജയ്ഹിന്ദിന്റെ ചെയര്മാന് സ്ഥാനത്തു തുടരും.