പണിമുടക്കു ദിവസത്തെ പരീക്ഷ; സുരക്ഷ ഒരുക്കണമെന്നു വിദ്യാര്‍ഥികള്‍
Sunday, November 22, 2020 12:48 AM IST
തിരുവനന്തപുരം: അഖിലേന്ത്യാ പണിമുടക്ക് ദിവസമായ ഈ മാസം 26ന് നടക്കുന്ന നെറ്റ് പരീക്ഷയില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷാ ക്രമീകരണമൊരുക്കണമെന്നു വിദ്യാര്‍ഥികളും രക്ഷിതാക്കളും.
26 ന് സെന്‍ട്രല്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് അഖിലേന്ത്യാ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. അന്ന് രാവിലെയും ഉച്ചകഴിഞ്ഞുമാണ് നെറ്റ് പരീക്ഷ നടത്തുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷാ സെന്ററുകളുമുണ്ട്. പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ട സുരക്ഷാ സൗകര്യവും യാത്രാ ക്രമീകരണവും ഒരുക്കാന്‍ അധികൃതര്‍ തയാറാവണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.