ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവി വാർഷികം ഇന്ന്
Sunday, November 22, 2020 11:31 PM IST
മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധപദവിയുടെ ആറാമത് വാർഷികദിനാഘോഷങ്ങൾ ഇന്ന് മാന്നാനം ആശ്രമദേവാലയത്തിൽ നടക്കും. കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും തിരുക്കർമങ്ങൾ.
തിരുക്കർമങ്ങളുടെ തത്സമയസംപ്രേഷണം ഉണ്ടായിരിക്കുമെന്ന് ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ സിഎംഐ അറിയിച്ചു. രാവിലെ 6.30ന് തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ യുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന. എട്ടിന് കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. ജോർജ് ഇടയാടിയിൽ സിഎംഐയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന. 11ന് സിഎംഐ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറന്പിലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാന, നൊവേന. സിഎംഐ വികാർ ജനറൽ ഫാ.ജോസി താമരശേരി സിഎംഐ സന്ദേശം നൽകും.